Kerala

12 കോടിയുടെ ബമ്പർ കണ്ണൂർ സ്വദേശിയായ കൂലിപ്പണിക്കാരന്

ക്രിസ്മസ്-പുതുവത്സര ബംപര്‍ കണ്ണൂർ സ്വദേശിക്ക്. കണ്ണൂര്‍ തോലമ്പ്ര പുരളിമല കൈതച്ചാല്‍ കോളനിയിലെ പൊരുന്നന്‍ രാജനാണ് ക്രിസ്മസ്-പുതുവത്സര ബംപര്‍ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം നേടിയത്. കൂലിപണിക്കാരനായ രാജന്‍ കൂത്തുപറമ്പില്‍ നിന്നും വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

കൂത്തൂപറമ്പില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.  ST 269609 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സനീഷ് എന്ന ഏജന്‍റില്‍ നിന്നും വാങ്ങിയ ടിക്കറ്റില്‍ നിന്നാണ് നറക്കുവീണിരിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേർക്ക്), മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേർക്ക്, നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20 പേർക്ക്), അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ. ഇവ കൂടാതെ മറ്റ് നിരവധി സമ്മാനങ്ങൾ ഭാ​ഗ്യശാലികളികൾക്ക് ലഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top