ആസിഫ് അലി നായകനാകുന്ന വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫാമിലി കോമഡി എന്റര്‍ടെയിനറായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിസ് ജോയ് ആണ്. ‘ബൈസൈക്കിള്‍ തീവ്സ്’, ‘സണ്‍ഡേ ഹോളിഡേ’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ആസിഫ് അലി-ജിസ് ജോയി കോംബോ ഒന്നിക്കുന്ന മൂന്നാമത് സിനിമ കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക.
സിദ്ദിഖ്, അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍, ബാലു വര്‍ഗീസ്, ആര്. ജെ. ജോസഫ് അന്നംകുട്ടി ജോസ്, ദര്‍ശന രാജേന്ദ്രന് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.ഗാനരചനയും ജിസ് ജോയ് തന്നെയാണ് നിര്‍വഹിക്കുന്നത്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ.കെ സുനിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.