Kerala

വരാനിരിക്കുന്നത് പ്രീ-ഫാബ്‌ കെട്ടിട നിര്‍മ്മാണം

ക്രിസ്റ്റഫര്‍ ബെന്നിഗര്‍

ഇന്ത്യയില്‍ പ്രചാരം നേടിയിട്ടില്ലാത്ത പ്രീ-ഫാബ്‌ കെട്ടിടങ്ങളുടെ നിര്‍മ്മാണമായിരിക്കും രാജ്യത്ത് ഇനി വരാനിരിക്കുന്നതെന്ന് പ്രമുഖ അമേരിക്കന്‍-ഇന്ത്യന്‍ അര്‍ക്കിടെക്റ്റും പ്ലാനറുമായ പ്രഫ.ക്രിസ്റ്റഫര്‍ ബെന്നിഗര്‍ പറഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ ചട്ടകൂടുകള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണ രീതിയിലുള്ള ഈ പുതിയ സംവിധാനമായിരിക്കും രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല ഭാവിയില്‍ സ്വീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍മ്മാണ ചെലവ് പരമാവതി കുറക്കുന്നതോടോപ്പം കാലതാമസം ഏറെ വരുന്ന നിര്‍മ്മാണ ജോലികള്‍ പരമാവതി കുറക്കാനും പ്രീ-ഫാബ്‌ സഹായകമാവുമെന്ന് രാജ്യത്തുലടനീളം ഇത്തരം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന ക്രിസ്റ്റഫര്‍ ബെന്നിഗര്‍ വിശദമാക്കി.

ക്രെഡായ് കേരളഘടകം കൊച്ചിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവെ നഗര പ്രദേശങ്ങളിലേക്ക് കൂടുതല്‍ പേര്‍ വരുന്നതിനാല്‍ ഭവന പദ്ധതികള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ അര്‍ക്കിടെക്ട് വൈദഗ്ധ്യം പ്രയോജനപ്പെടുത്തി നിര്‍മ്മിക്കുത്തത് വെറും 3 ശതമാനം മാത്രമാണെന്ന് ക്രിസ്റ്റഫര്‍ പറഞ്ഞു. ആര്‍ക്കിടെക്റ്റുകള്‍ നിര്‍മ്മിക്കുന്ന കെട്ട്ിടങ്ങളുടെ നിര്‍മ്മാണ ചെലവ് കുറയുമെന്നും ഭാവിയില്‍ എനര്‍ജി ചെലവ് കുറക്കാനും കഴിയും. കൊച്ചി റിഫൈനറിയില്‍ താന്‍ മുന്‍പ് നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ സൂര്യ താപം പരമാവധി ഒഴിവാക്കിയുള്ള ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ മികച്ചഇന്ധന ലാഭം ഉണ്ടാകുന്നുവെന്ന് ക്രിസ്റ്റഫര്‍ ബെന്നിഗര്‍ പറഞ്ഞു.

സ്വന്തമായി വാഹനം ഉപയോഗിക്കേണ്ടി വരാത്തതിനാല്‍ വാണിജ്യ കെട്ടിടങ്ങള്‍ക്ക് ഭാവിയില്‍ പാര്‍ക്കിങ് സ്‌പേസ് പോലും വേണ്ടി വരില്ല. കാള്‍ടാക്‌സി പോപ്പുലര്‍ ആകുന്നതുമൂലം സ്വകാര്യ ങ്ങളുടെ ഭാവിയിലെ ഉപയോഗം പരമാവധി കുറയും യൂബര്‍ പോലെയുള്ള കോള്‍ ടാക്‌സിയില്‍ വാണിജ്യ സ്ഥാപനങ്ങളിലും, സമ്മേളന സ്ഥലത്തും എത്തുന്നവരുടെ എണ്ണം ഇപ്പോള്‍ വര്‍ദ്ധിച്ച് വരുകയാണ്. മാത്രമല്ല പാര്‍ക്കിങ് ഫീസ് ചെലവ് ഭാവിയില്‍ താങ്ങാവുന്നതിലധികമാകുമെന്നും ക്രിസ്റ്റഫര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top