Breaking News

നാലില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന പരിഹാസവുമായി ജേക്കബ് തോമസ്

ഗതാഗതക്കുരുക്കുള്ള കുണ്ടന്നൂരില്‍ ആദ്യം നിരോധനാജ്ഞ നടപ്പാക്കണമെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. എറണാകുളം വഴി യാത്ര ചെയ്യുമ്പോള്‍ തനിക്ക് അത് തോന്നിയിട്ടുള്ളതാണെന്നും ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച് ജേക്കബ് തോമസ് പറഞ്ഞു. നാലില്‍ കൂടുതല്‍ അംഗങ്ങളുള്ള വീട്ടിലും ഒരു നിരോധനാജ്ഞ നടപ്പാക്കണമെന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു.

ശബരിമല യുവതീപ്രവേശനത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. യുവതികള്‍ കാത്തിരിക്കണമെന്നും റെഡി ടു വെയ്റ്റ് ക്യാംപയിന്‍ സ്വാഗതം ചെയ്യുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു. സുപ്രീം കോടതി വിധികള്‍ എല്ലാം നടപ്പാക്കിയിട്ടുണ്ടോ എന്നും ജേക്കബ് തോമസ് ചോദിച്ചു.

എന്നാല്‍ ജേക്കബ് തോമസിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. ജേക്കബ് തോമസ് കഥയറിയാതെ ആട്ടം കാണുകയാണെന്നും, പൊലീസ് സേനയില്‍ മിനിമം അച്ചടക്കം പോലും പാലിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥന്‍ ഒരുതരത്തിലുള്ള മറുപടിയും അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി പരിഹസിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top