Breaking News

ശബരിമല യുവതിപ്രവേശനം; വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അപര്‍ണ ശിവകാമിയുടെ വീടിന് നേരെ ആക്രമണം

കൊച്ചി: ശബരിമലയില്‍ പോകാന്‍ താല്‍പ്പര്യമുണ്ടെന്നറിയിച്ച് എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിയ അപര്‍ണ ശിവകാമിയുടെ വീടിന് നേരെ ആക്രമണം. ബൈക്കിലെത്തിയവര്‍ വീടിന് നേരെ കല്ലെറിയുകയായിരുന്നു. മലപ്പുറം കാക്കഞ്ചേരി കോഴിപ്പുറത്തെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. വീടിന്റെ ജനല്‍ച്ചിലുകള്‍ കല്ലേറില്‍ തകര്‍ന്നു.

വീടിന് നേരെ ആക്രമണം നടന്ന വിവരം അപര്‍ണ ശിവകാമി തന്നെയാണ് അറിയിച്ചത്. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന അയല്‍വാസികളുടെ വണ്ടികളൊക്കെ സുരക്ഷിതമാണെന്ന് അപര്‍ണ ശിവകാമി ഫേസ്ബുക്കില്‍ കുറിച്ചു. 3 വലിയ കരിങ്കല്‍ക്കഷ്ണങ്ങള്‍ മുറ്റത്ത് കിടക്കുന്നുണ്ട്. മുറിയിലേയ്ക്ക് കല്ലുകളൊന്നും വീണിട്ടില്ല. ചില്ല് മുറിയിലാകെ ചിതറിത്തെറിച്ചിട്ടുണ്ട്. വഴിയില്‍ നിന്ന് ബൈക്ക് സ്റ്റാര്‍ട്ട് ആക്കി പോകുന്ന ശബ്ദം കേട്ടിരുന്നുവെന്നും അപര്‍ണ ശിവകാമി പറയുന്നു.

 

പോലീസ് സംരക്ഷണം ഉറപ്പാക്കിയാല്‍ ശബരിമല ദര്‍ശനത്തിന് താല്‍പ്പര്യമുണ്ടെന്നറിയിച്ച് രേഷ്മ നിഷാന്ത് അടക്കമുള്ള സ്ത്രീകള്‍ വാര്‍ത്താ സമ്മേളനം വിളിച്ചത് അപര്‍ണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു. ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വി എസുമാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മറ്റ് രണ്ട് പേര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top