Latest News

സെപ്റ്റിക് ടാങ്കില്‍ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

ദ്വാരക: സെപ്റ്റിക് ടാങ്കില്‍ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. ദ്വാരകയിലെ ഉത്തം നഗറിലായിരുന്നു സംഭവം. ബീഹാര്‍ സ്വദേശിയായ തൊഴിലാളിയുടെ മകനാണ് മരിച്ചത്.

വീടിന് സമീപത്തുള്ള പറമ്പില്‍ കളിക്കാന്‍ പോയ കുട്ടി അബദ്ധത്തില്‍ സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു. കുഞ്ഞ് ടാങ്കില്‍ വീണുവെന്ന് മനസ്സിലാക്കിയ കുടുംബാംഗങ്ങള്‍ കുട്ടിയെ പുറത്തെടുത്ത് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പൊതുസ്ഥലത്ത് നിയമവിരുദ്ധമായാണ് സെപ്റ്റിക് ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നതെന്നും ഇത് മൂടാതിരുന്നത് കടുത്ത ഉത്തരവാദിത്തമില്ലായ്മയാണ്, ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top