പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. സന്നിധാനത്ത് അറസ്റ്റിലായ 69 പേര്‍ക്കും ജാമ്യം അനുവദിച്ചു. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
റാന്നി താലൂക്കില്‍ രണ്ടുമാസത്തേയ്ക്ക് പ്രവേശിക്കരുതെന്നു കോടതി നിര്‍ദേശിച്ചു. കോടതി നിര്‍ദേശങ്ങള്‍ അനുസരിക്കാമെന്നു അഭിഭാഷകന് അറിയിച്ചു.
ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുതെന്ന് കോടതി ഉപാധിവച്ചു. 68 പേര്‍ക്കും ഇതേ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഓരോരുത്തരും 20,000 രൂപ വീതം കെട്ടിവയ്ക്കണം.
ശബരിമല നിലയ്ക്കൽ വച്ചാണ് എസ്.പി യതീഷ് ചന്ദ്രന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തത്.