ലഖ്നൗ: സെപ്റ്റിക് ടാങ്കില്‍ വീണ് സഹോദരങ്ങള്‍ ഉള്‍പ്പടെ അഞ്ച് പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദിലാണ് സംഭവം. സെപ്റ്റിക് ടാങ്കില്‍ വീണ പത്തുവയസുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.
പത്ത് വയസുകാരനായ അനുരാഗ് കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു. അനുരാഗിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നാല് പേര് സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു അപകടത്തില്‍ പെട്ടവരെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.