Latest News

ഗജ ചുഴലിക്കാറ്റ്; ദുരിതത്തിലായവര്‍ക്ക് സഹായ ഹസ്തവുമായി സൂര്യയുടെ കുടുംബം

ചെന്നൈ: ഗജ ചുഴലിക്കാറ്റില്‍ പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി തമിഴ് നടന്‍ സൂര്യടെ കുടുംബം. വിവിധ എന്‍ജിഒകള്‍ വഴി 50 ലക്ഷം രൂപയാണ് സൂര്യയും കുടുംബവും സഹായം നല്‍കിയിരിക്കുന്നത്.

സൂര്യ, പിതാവ് ശിവകുമാര്‍, സഹോദരന്‍ കാര്‍ത്തി, ഭാര്യ ജ്യോതിക, സൂര്യയുടെ 2g എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെയാണ് സംഭാവന നല്‍കുന്നത്.

ഇതാദ്യമായല്ല സൂര്യ ജനങ്ങള്‍ക്ക് സഹായവുമായി എത്തുന്നത്. കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ സൂര്യയും സഹോദരന്‍ കാര്‍ത്തിയും ചേര്‍ന്ന് അടിയന്തിര സഹായമായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top