Kerala

സ്ത്രീയെ കണ്ടാല്‍ പ്രശ്‌നം..? ശബരിമല കയറാന്‍ യുവതി എത്തിയെന്നാരോപിച്ച് പ്രതിഷേധം

എരുമേലി: ശബരിമല ദര്‍ശനത്തിനായി യുവതി എത്തിയെന്നാരോപിച്ച് എരുമേലിയില്‍ ബി.ജെ.പിയുടെ പ്രതിഷേധം. വിജയവാഡ സ്വദേശിയായ യുവതിക്ക് നേരെയാണ് പ്രതിഷേധം ഉണ്ടായത്.

എരുമേലി ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. എന്നാല്‍ താന്‍ ശബരിമലയിലേക്ക് പോകാന്‍ എത്തിയതല്ലെന്ന് യുവതി വ്യക്തമാക്കി.

അതേസമയം, ശബരിമലയിലേക്കുള്ള യാത്ര ഇതര സംസ്ഥാന തീര്‍ത്ഥാടക സംഘം ഉപേക്ഷിച്ചു. മുംബൈയില്‍ നിന്ന് എത്തിയ 110 പേരടങ്ങുന്ന സംഘമാണ് എരുമേലിയില്‍ വെച്ച് യാത്ര ഉപേക്ഷിച്ചത്. ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് യാത്ര ഉപേക്ഷിച്ചതെന്ന് തീര്‍ത്ഥാടകര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top