Breaking News

ശബരിമലയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് നോട്ടീസ് നല്‍കും; ആറ് മണിക്കൂറിനുള്ളില്‍ മല ഇറങ്ങണമെന്ന് നിര്‍ദേശം

ശബരിമലയില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പേരുള്ള ആളുകളെ നിയന്ത്രിക്കാന്‍ പുതിയ നീക്കവുമായി പൊലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഒത്തുകൂടുകയോ പ്രതിഷേധിക്കുകയോ ചെയ്താല്‍ കേസെടുക്കുമെന്ന് അറിയിക്കുന്ന നോട്ടീസ് നിലയ്ക്കലില്‍ വച്ച് ഇവര്‍ക്ക് നല്‍കും. ഇത്തരക്കാര്‍ ആറ് മണിക്കൂറിനുള്ളില്‍ മല ഇറങ്ങണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ശബരിമലയില്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും പ്രാര്‍ത്ഥനാ യജ്ഞങ്ങളില്‍ പങ്കെടുക്കരുതെന്നും മുന്നറിയിപ്പുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top