പ്രളയത്തിന് ശേഷം ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. പമ്പയിലും നിലയ്ക്കലിലും ആവശ്യത്തിന് ടോയ്ലറ്റുകള് ഉണ്ടെന്നും തീര്‍ഥാടകര്‍ക്ക് വിരിവെക്കാനുള്ള സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പമ്പയില്‍ ബയോ ടോയ്ലറ്റുകള് അടക്കം 380 ടോയ്ലറ്റുകള് ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലേയ്ക്ക് ബേയ്സ് ക്യാമ്പ് മാറ്റിയ ശേഷം 1250 ടോയ്ലറ്റുകള് ഉണ്ടാക്കി. 920 പൊതുവായിട്ടുള്ളവയും ബാക്കിയുള്ളവ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയുള്ളതുമാണ്.
ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് 2000 പേര്‍ക്ക് വിരിവെക്കാന്‍ പറ്റുന്ന മൂന്ന് വലിയ ഹാളുകള്‍ പുതിയതായി നിര്‍മിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ 6000 പേര്‍ക്ക് വിരിവെക്കാനുള്ള സൗകര്യമുണ്ട്. 9000 പേര്‍ക്ക് വിരിവെക്കാനുള്ള സൗകര്യം ഒരുക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.