പമ്പ: പമ്പയിലെത്തിയ യുഡിഎഫ് സംഘം സന്നിധാനത്തേക്ക് പോകാതെ മടങ്ങുന്നു. ഗവര്‍ണറെ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താനാണ് യുഡിഎഫിന്റെ തീരുമാനം. നാളെ ഗവര്‍ണറെ കാണുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സന്നിധാനത്ത് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ല. എന്നാല്‍ ഭക്തര്‍ക്ക് വേണ്ടി തങ്ങളുടെ പ്രതിഷേധം ഇവിടെ ഉന്നയിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ച് പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
യുഡിഎഫ് സംഘം സന്നിധാനത്തേക്ക് പോകാതെ മടങ്ങുന്നു; ഗവര്‍ണറെ കാണും
By
November 20, 2018 2:44 pm