Kerala

ശബരിമല കയറാന്‍ തയ്യാറായി മൂന്ന് യുവതികള്‍ കൊച്ചിയില്‍

കൊച്ചി: ശബരിമല കയറാന്‍ തയ്യാറായി മൂന്ന് യുവതികള്‍ കൊച്ചി പ്രസ്‌ക്ലബ്ബില്‍. കണ്ണൂരില്‍നിന്നുള്ള രേഷ്മ നിശാന്ത്, ഷനില, കൊല്ലത്തുനിന്നുള്ള ധന്യ എന്നീ മൂന്നുപേരാണ് ശബരിമല ദര്‍ശനത്തിന് താല്‍പര്യം ഉണ്ടെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തി. യുവതികള്‍ വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ പ്രസ്‌ക്ലബിന് പുറത്ത് ശക്തമായ നാമജപ പ്രതിഷേധമാണ് ഇവര്‍ക്കെതിരെ അരങ്ങേറിയത്.

സര്‍ക്കാരും പൊലീസും വിശ്വാസികളും തങ്ങളുടെ വിശ്വാസം എന്താണെന്നു മനസ്സിലാക്കി കൂടെ നില്‍ക്കുമെന്നാണ് കരുതുന്നതെന്നും ദര്‍ശനം സാധ്യമാകുന്നതുവരെ വ്രതം തുടരുമെന്നും മാല അഴിക്കില്ലെന്നും ഇവര്‍ അറിയിച്ചു.

വിശ്വാസിയെന്ന നിലയിലാണ് മാലയിട്ടതെന്നും എന്നാല്‍ ഇതിന്റെ പേരില്‍ വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും കണ്ണൂര്‍ സ്വദേശിനി രേഷ്മാ നിഷാന്ത് വ്യക്തമാക്കുന്നു.

മലചവിട്ടാന്‍ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെയും പൊലീസിനെയും സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചാല്‍ ഉറപ്പായും സന്നിധാനത്തേക്ക് പോകുമെന്നും ഇവര്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top