Breaking News

പരമാവധി പ്രവര്‍ത്തകരെ ഓരോ ദിവസവും ശബരിമലയിലേക്ക് അയയ്ക്കണമെന്ന് ബിജെപി സര്‍ക്കുലര്‍

ആചാരങ്ങള്‍ സംരക്ഷിക്കാനായി പരമാവധി പ്രവര്‍ത്തകരെ ഓരോ ദിവസവും ശബരിമലയിലേക്ക് അയയ്ക്കണമെന്ന് ബിജെപി സര്‍ക്കുലര്‍. ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ പേരിലുള്ള സര്‍ക്കുലറില്‍ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 15 വരെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ അയയ്ക്കാനാണ് നിര്‍ദ്ദേശം.

ബിജെപി കേരളം എന്ന തലക്കെട്ടില്‍ നവംബര്‍ 17-നാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നും പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് എത്തിക്കാന്‍ നേതൃത്വം നല്‍കേണ്ടവരുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പടെ സര്‍ക്കുലറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രവര്‍ത്തകരെ അയയ്‌ക്കേണ്ട ദിവസം പിന്നീട് അറിയിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top