റായ്പുര്‍: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 72 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പാണ് നാളെ നടക്കുന്നത്.
15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസും ബിഎസ്പി അജിത് ജോഗിയുടെ ജെസിസി (ജെ)സിപിഐ സഖ്യവുമാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. തുടര്‍ച്ചയായ മാവോയിസ്റ്റ് ആക്രമണങ്ങള്‍ നടക്കുന്ന ഛത്തീസ്ഗഡില്‍ കനത്ത സുരക്ഷയോടെ ശക്തമായ ത്രികോണ മല്‍സരമാണ് നടക്കുന്നത്.
രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം സമാപിച്ചു. നവംബര്‍ 12നായിരുന്നു 18 സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്. നാളെ വോട്ടെടുപ്പ് നടക്കുന്ന 19 ജില്ലകളില്‍ 6 എണ്ണം തീവ്രവാദി ഭീഷണിയുള്ളതാണ്.