ന്യൂഡല്‍ഹി: 2002ല്‍ നടന്ന ഗുജറാത്ത് കലാപകേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. പ്രത്യേക അന്വേഷണം സംഘമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയത്.
മോദിക്കും മറ്റു നേതാക്കള്‍ക്കും കലാപത്തില്‍ പങ്കില്ലെന്ന വിചാരണക്കോടതിയുടെ ഉത്തരവ് കഴിഞ്ഞവര്‍ഷം ഗുജറാത്ത് ഹൈക്കോടതിയും ശരിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാക്കിയ സുപ്രീം കോടതിയെ സമീപിച്ചത്. 2002 ഫെബ്രുവരിയില്‍ ഗുജറാത്ത് കലാപവേളയില്‍ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന കൂട്ടക്കൊലയില്‍ 69 പേര്‍ക്കാണ് ജീവന് നഷ്ടമായത്.