ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തിലെ റിവ്യൂ ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. ജനുവരി 22നാണ് വാദം കേള്‍ക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചത്.49 റിവ്യൂഹര്ജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈ മണ്ഡലകാലത്ത് ശബരിമലയില്‍ യുവതീപ്രവേശനത്തിന് സ്റ്റേ ഉണ്ടാകില്ല.
സുപ്രീംകോടതി വെബ്സൈറ്റിലാണ് ഒരു പേജ് മാത്രമുള്ള ഉത്തരവ് പ്രസിദ്ധീകരിച്ചത്. റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ച മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂവെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.