ചിത്തിര ആട്ട വിശേഷ പൂജാ സമയത്ത് ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്കെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ജനന തീയതി പരിശോധിച്ചിരുന്നുവെന്ന് ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി.
സന്നിധാനത്ത് എത്തിയ 15 വനിതാ പോലീസുകാരില്‍ ഒരാളുടെ പ്രായത്തില്‍ സംശയമുണ്ടായിരുന്നു. ഒരു വനിതാ പോലീസിന്റെ ഭര്‍ത്താവിന് 49 വയസായിരുന്നു പ്രായം. ഇതാണ് സംശങ്ങള്‍ക്ക് ഇടയാക്കിയത്. ശബരിമലയിലുണ്ടായിരുന്ന എസ്പിമാരുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നുവെന്നും പിന്നീട് അവരുടെയെല്ലാം ജനനതീയതി പരിശോധിച്ചശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിട്ടതെന്നുമാണ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍. ഹിന്ദു സമൂഹത്തിന്റെ സംഘടിത ശക്തിക്ക് എന്തെല്ലാം നേടാന്‍ സാധിക്കുമോ അത് ഇതിലൂടെ സാധിച്ചുവെന്നും തില്ലങ്കേരി കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തിയ യുവതികളെ നേരത്തെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ഇതിനു പിന്നാലെ വത്സന് തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയതും പടിയില്‍ നിന്ന് പ്രസംഗിച്ചതും വിവാദമായിരുന്നു.