Kerala

പമ്പയിലും നിലയ്ക്കലും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം; ടാറ്റാഗ്രൂപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

നിലയ്ക്കല്‍: മണ്ഡലകാല തീര്‍ത്ഥാടനത്തിന് ഇനി അഞ്ച് ദിവസമാത്രം ബാക്കി നില്‍ക്കേ പമ്പയിലും നിലയ്ക്കലും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ടാറ്റാഗ്രൂപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. വിഷയത്തില്‍ നാളെ ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേരും.

അതേസമയം, മണ്ഡലകാലത്തില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന പമ്പയില്‍ വിരിവെയ്ക്കാന്‍ സൗകര്യമില്ലെന്നത് സര്‍ക്കാരിനെ അലട്ടുന്നുണ്ട്. മാത്രമല്ല പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും പമ്പയില്‍ സൗകര്യങ്ങളില്ല. പമ്പയില്‍ എത്തുന്ന ഭക്തര്‍ക്ക് ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള സൗകര്യവും ഇനിയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top