Kerala

കൊച്ചി നഗരത്തില്‍ ലഹരിമരുന്ന് വേട്ട

കൊച്ചി നഗരത്തില്‍ ലഹരിമരുന്ന് വേട്ട. 500 ആംപ്യൂള്‍ ലഹരിമരുന്നുകളും 140 ലഹരിഗുളികകളും കൊച്ചി സ്വദേശിയായ ഗുലാബില്‍നിന്നാണ് എക്സൈസ് സംഘം പിടികൂടിയത്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് വേദനസംഹാരിയായി ഉപയോഗിക്കുന്ന ബ്രൂഫിനോഫിന്‍, മാനസികരോഗികള്‍ക്ക് നല്‍കുന്ന നൈട്രോസെഫാം എന്നീ മരുന്നുകളാണ് ഗുലാബില്‍നിന്ന് പിടിച്ചെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേരളത്തിന് പുറത്തുനിന്നാണ് ഗുളികകള്‍ കൊണ്ടുവന്നത് ഇയാള്‍ എക്സൈസ് സംഘത്തോട് പറഞ്ഞു. കൂടുതല്‍ മൊഴിയെടുത്തുവരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top