Kerala

ക്രൈംബ്രാഞ്ചില്‍ വിശ്വാസമില്ല; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് സനലിന്റെ ഭാര്യ

നെയ്യാറ്റിന്‍കര: ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തില്‍ വിശ്വാസമില്ല. അന്വേഷണത്തോട് സഹകരിക്കില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നും സനലിന്റെ ഭാര്യ വിജി.

നെയ്യാറ്റിന്‍കര സനലിന്റെ കൊലപാതകം അപകടമരണമാക്കാന്‍ ശ്രമം നടക്കുന്നതായും ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തിയെങ്കിലും മൊഴിയെടുത്തില്ലെന്നും മരിച്ച സനലിന്റെ ഭാര്യ വിജി പറഞ്ഞു.

അതേസമയം കേസില്‍ ഹരികുമാറിനെ ഇന്നു അറസ്റ്റു ചെയ്യണമെന്ന് ഡി.ജി.പി അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കി. കോടതിയില്‍ കീഴടങ്ങിയാല്‍ പൊലീസിനു നാണക്കേടാകുമെന്നും, എന്തുവില കൊടുത്തും അത്തരം സാഹചര്യം ഒഴിവാക്കണമെന്നുമാണ് ഡി.ജി.പിയുടെ നിര്‍ദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top