തിരുവനന്തപുരം: ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മിഷന്റെ ശുപാര്‍ശ. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 20 രൂപയില്‍നിന്ന് 30 രൂപയാക്കാനും ടാക്സി നിരക്ക് 150 രൂപയില്‍നിന്ന് 200 ആക്കണമെന്നും കമ്മിഷന് ആവശ്യപ്പെടുന്നു.
കിലോമീറ്റര്‍ ചാര്‍ജും വര്‍ധിപ്പിക്കണം. ഓട്ടോയ്ക്ക് 12 രൂപയും ടാക്സിക്ക് 15 രൂപയും ആക്കണമെന്നാണ് ശുപാര്‍ശ. ഇന്ധനവില വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും
അതേസമയം, കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വര്‍ധനയേ ഉണ്ടാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി.