ഇടുക്കി: അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന് വട്ടവട കോവിലൂരിലെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. അഭിമന്യു ആഗ്രഹിച്ച പോലെ വിവാഹം ഉത്സവമാക്കുകയാണ് ഒരു നാട് മുഴുവന്‍.
സിപിഎമ്മാണ് വിവാഹ ചെലവുകളെല്ലാം വഹിക്കുന്നത്. കോവിലൂര്‍ സ്വദേശി മധുസൂദനനാണ് വരന്. വൈദ്യുത മന്ത്രി എം.എം മണി അടക്കമുള്ളവര്‍ വിവാഹത്തിനെത്തും.
അഭിമന്യു കൊല്ലപ്പെടുന്നതിന് മുമ്പ് നിശ്ചയിച്ചതാണ് കൗസല്യയുടെ വിവാഹം. സിപിഎം ഇടുക്കി ജില്ലാകമ്മിറ്റി മുന്‍കൈയെടുത്താണ് കൗസല്യയുടെ വിവാഹം നടത്തുന്നത്.