കൊല്ലം: കൊട്ടാരക്കര പൊലീക്കോട് ശ്രീമഹാദേവര് വിലാസം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
ആക്രമണത്തില്‍ കരയോഗ മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിമരം തകര്‍ന്ന നിലയിലാണ്. ഇന്ന് രാവിലെ നാട്ടുകാരാണ് വിവരം പൊലീസിലും കരയോഗം ഭാരവാഹികളെയും അറിയിച്ചത്.
സംഭവത്തില്‍ കേസെടുത്ത കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ കൊല്ലം ജില്ലയില്‍ രണ്ടാമത്തെ തവണയാണ് എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണമുണ്ടാകുന്നത്.