Breaking News

സ്നേഹവും മറ്റു പ്രലോഭനങ്ങൾ ഉപയോഗിച്ചും പെൺകുട്ടികളെ മതപരിവർത്തനം ചെയ്യുന്നുവെന്ന് എൻഎസ്എസ്

കോട്ടയം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ നിലപാട് വ്യക്തമാക്കി എൻ.എസ്.എസ്. സ്നേഹമെന്ന വജ്രായുധമുപയോഗിച്ചും മറ്റു പ്രലോഭനങ്ങൾ ഉപയോഗിച്ചും പെൺകുട്ടികളെ വലയിൽ വീഴ്ത്തി നിർബന്ധിത മതപരിവർത്തനം ചെയ്യുന്ന ഭീകരവാദപ്രവർത്തനം നാട്ടിൽ പലയിടത്തും നടന്നുവരുന്നു എന്നത് ഏറെ ആശങ്കാജനകമാണെന്ന് എൻ.എസ്.എസ്. പറഞ്ഞു.

മനുഷ്യരാശിക്കുതന്നെ സഹിക്കാനും പൊറുക്കാനും വയ്യാത്ത, രാജ്യദ്രോഹപരമായ ഇത്തരം പ്രവർത്തനം നടത്തുന്നവരെ കണ്ടുപിടിച്ച് അവരെ അമർച്ച ചെയ്യേണ്ട ബാധ്യതയും കടമയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്കുന്നത് ശരിയുമല്ല.”ഇത്തരം നടപടികൾക്ക് വശംവദരാകാതിരിക്കാൻ ജനങ്ങളും ബന്ധപ്പെട്ട സമുദായസംഘടനകളും ആവശ്യമായ മുൻകരുതലുകളും പ്രചരണങ്ങളും നടത്തേണ്ടതുണ്ട്. മതവിദ്വേഷവും വിഭാഗീയതയും വളർത്തി രാജ്യത്തെ അപകടത്തിലേക്കു നയിക്കുന്ന ഇത്തരം പ്രവണതകളെ തൂത്തെറിയാൻ ജാതിമതഭേദമെന്യെ കൂട്ടായി പരിശ്രമിക്കുകയും വേണമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പ്രസ്താവനയിൽ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top