Kerala

സനല്‍ കുമാറിന്റെ മരണം; ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാര്‍ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന. ഡിവൈഎസ്പി കൊല്ലത്തെ കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന സൂചന. അതേസമയം ഹരികുമാറിനെ പിടികൂടാത്തതില്‍ നെയ്യാറ്റിന്‍കരയില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്. മുന്‍നിര രാഷ്ട്രിയ പാര്‍ട്ടികളിലുളള ഹരികുമാറിന്റെ സ്വാധീനമാണ് ഇത്രയും കാലം ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്.

ഡിവൈഎസ്പി ഹരികുമാര്‍ കൊല്ലത്തെ കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന സൂചന. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് നിലവില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. അതേസമയം ഹരികുമാര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ അന്വേഷണങ്ങള്‍ നടത്തിയിരുന്നു. സനലിന്റെ മരണവിവരം അറിഞ്ഞ ശേഷം ഒളിവില്‍ പോയ ഡിവൈഎസ്പിക്ക് പോലീസ് നീക്കങ്ങള്‍ കൃത്യമായി എത്തിച്ചുനല്‍കിയിരുന്നുവെന്നും ക്രൈബ്രാഞ്ചിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top