ഇറാന് തീകൊണ്ട് കളിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. 2015 ലെ ആണവ കരാറില്‍ അനുവദിച്ചതിനെക്കാള്‍ യുറേനിയം തങ്ങള്‍ സമ്പുഷ്ടീകരിച്ചെന്ന് തിങ്കളാഴ്ച ഇറാന് വ്യക്തമാക്കിയതിനു പിന്നാലെയാണ് യു.എസ് പ്രസിഡന്റിന്റെ പ്രതികരണം.
”ഇറാനോട് ഒന്നും പറയാനില്ല. അവര്‍ക്കറിയാം അവരെന്താണ് ചെയ്യുന്നതെന്ന്. അവര്‍ എന്തുകൊണ്ടാണ് കളിക്കുന്നതെന്നും അവര്‍ക്കറിയാം. അത് തീക്കളിയാണ്” ട്രംപ് പറഞ്ഞു