Kerala

ബിജെപിയെ പിന്തുണച്ച് കെ. എസ് രാധാകൃഷ്ണന്‍; രാഹുല്‍ ഗാന്ധി വിശ്വാസികളെ വഞ്ചിച്ചു

കൊച്ചി: ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി വിശ്വാസികളെ വഞ്ചിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പിഎസ് സി ചെയര്‍മാനുമായ ഡോ. കെ. എസ് രാധാകൃഷ്ണന്‍. ജനങ്ങള്‍ വികാരഭരിതമായി പ്രതികരിക്കുമ്പോള്‍ അത് വോട്ടിനെയും ബാധിക്കും. അതിന്റെ നേട്ടം ബിജെപിക്കുണ്ടാകുമെന്ന കാര്യത്തില്‍ ബുദ്ധിയുള്ള ആര്‍ക്കും സംശയമില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഹിന്ദുക്കളില്‍ കുറെ പേര്‍ കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും അകന്നുപോകുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. കെ സുധാകരനെ പോലെ കരുത്തുള്ള മുകോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തിയാലും അത്ഭുതമില്ലെന്ന് കെഎസ് രാധാകൃഷ്ണന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി സനാതന ഹിന്ദുവും ബ്രാഹ്മണനുമാണെന്ന അവകാശപ്പെടുന്ന ശബരിമല വിഷയത്തില്‍ നിലപാട് സ്വീകരിക്കുമ്പോള്‍ അതില്‍ വൈരുദ്ധ്യമുണ്ട്. വിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണ് ഇക്കാര്യത്തില്‍ രാഹുല്‍ സ്വീകരിച്ചതെന്നും രാധാകൃഷ്ണന്‍ പറയുന്നു. വരുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ ശബരിമല വിഷയം കോണ്‍ഗ്രസിനും സിപിഎമ്മിനും ലോക്സഭാ തെരഞ്ഞടുപ്പില്‍ തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കുമെന്നുള്ള പ്രചരണവും അദ്ദേഹം നടത്തി. സംസ്ഥാനത്ത് 16 ശതമാനം വോട്ടുള്ള ബിജെപി സാമാന്യം ഭേദപ്പെട്ട പാര്‍ട്ടിയാണ്. കെ സുധാകരനെ പോലെ കരുത്തുള്ള നേതാവ് ആ പാര്‍ട്ടിക്കുണ്ടായിട്ടില്ല. സുധാകരനെ പോലെ കരുത്തുള്ള ഒരു നേതാവിനെ കിട്ടിയാല്‍ അവര്‍ക്ക് പ്രയോജനമുണ്ടാകുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top