Kerala

സിനിമ കാണുന്നതിനിടെ കുട്ടി കരഞ്ഞു; ക്ഷുഭിതരായ യുവാക്കള്‍ കുടുംബത്തെ ആക്രമിച്ചു

പത്തനംതിട്ട: സിനിമ കാണുന്നതിനിടെ കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് ക്ഷുഭിതരായ യുവാക്കള്‍ കുടുംബത്തെ ആക്രമിച്ചു. പത്തനംതിട്ട നഗരത്തിലെ തീയ്യേറ്ററില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

സംഭവത്തില്‍ നാല് പേര്‍ പോലീസ് പിടിയിലായി. കൊല്ലം ഉമയനല്ലൂര്‍ സ്വദേശികളായ കുമാരസദനം ബൈജു (37), രാജേഷ് ഭവന്‍ രാജേഷ് (32), വിമലവിലാസം ബിജു (33), കിരണ്‍നിവാസ് കിരണ്‍ കെ. നായര്‍ (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.

പത്തനംതിട്ട നന്നുവക്കാട് കൂവപ്പള്ളില്‍ പി.എസ്. ഏബ്രഹാം (40), മേരി ജോണ്‍ (34) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികില്‍സ തേടി.

സിനിമ കാണുന്നതിനിടെ ഏബ്രഹാമിനും മേരിയ്ക്കും ഒപ്പമുണ്ടായിരുന്ന കുട്ടി കരഞ്ഞു. ഇടവേള സമയത്ത് ഇത് ചോദ്യം ചെയ്ത് യുവാക്കള്‍ ഇരുവരേയും ആക്രമിക്കുകയായിരുന്നു.

ബഹളം കണ്ട് കാണികള്‍ അക്രമികളെ തടഞ്ഞുവച്ച് പൊലീസില്‍ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസിനു നേരെയും ഇവര്‍ കയ്യേറ്റശ്രമം നടത്തി. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top