Kerala

ശബരിമലയിലെ വിലയേറിയ വൈരങ്ങളും രത്‌നങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി

ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണങ്ങളില്‍ ചാര്‍ത്തിയ വിലയേറിയ വൈരങ്ങളും രത്‌നങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരിയുടെ വെളിപ്പെടുത്തല്‍. ദേവപ്രശ്‌നത്തിലൂടെയല്ല ശരിയായ അന്വേഷണത്തിലൂടെയാണ് ഇത് കണ്ടെത്തെണ്ടതെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

തന്റെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആര്‍.എസ്.എസിനാണെന്ന് സന്ദീപാനന്ദഗിരി ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുള്‍പ്പടെയുള്ള നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ച് പിന്തുണ ഉറപ്പുനല്‍കി. എന്തുകൊണ്ടാണ് ബി.ജെ.പി നേതാക്കളാരും ആശ്രമം സന്ദര്‍ശിക്കാതിരുന്നതെന്നും സന്ദീപാനന്ദ ഗിരി ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top