ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് ആളിക്കത്തിയ കോലാഹലങ്ങള്‍ ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന് സര്‍വേ ഫലം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും കനത്ത തിരിച്ചടി പ്രവചിച്ച് റിപ്പബ്ലിക് ടിവിയും സി-വോട്ടറും ചേര്‍ന്നുള്ള സര്‍വേ.
അതേസമയം, തെരഞ്ഞടുപ്പില്‍ യുഡിഎഫ് വിജയം കൊയ്യുമെന്ന് വിലയിരുത്തുന്ന സര്‍വേയില്‍ കേരളത്തില്‍ ആകെയുള്ള 20 സീറ്റില്‍ പതിനാറും യുഡിഎഫ് സ്വന്തമാക്കുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന്റെ സീറ്റുകള്‍ നാലായി ചുരുങ്ങുമെന്നും ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനാകില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.
എന്നാല്‍ ശബരിമല ഇംബാക്ടില്‍ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ശതമാനം വര്‍ദ്ധിക്കുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. 40.4 ശതമാനം വോട്ട് ഷെയര്‍ യുഡിഎഫിന് ലഭിക്കുമ്പോള്‍ എല്‍ഡിഎഫിന്റെ വോട്ട് ഷെയര്‍ 29.3 ശതമാനം ആയി കുറയും.