Breaking News

സാലറി ചലഞ്ച് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍

പ്രളയ ദുരിതത്തില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സാലറി ചലഞ്ച് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍.

ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പള വിഹിതം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ വിസമ്മത പത്രം നല്‍കണമെന്ന സര്‍ക്കാറിന്റെ വ്യവസ്ഥ ഹൈക്കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിലാണ് കേസ്.

സാലറി ചലഞ്ചില്‍ പണം നല്‍കാന്‍ തയ്യാറല്ലാത്തവരോട് വിസമ്മത പത്രം വാങ്ങുന്നത് അവരുടെ ആത്മാഭിമാനത്തെ തകര്‍ക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ സ്‌റ്റേ. സാലറി ചലഞ്ചിന് നിര്‍ബന്ധിത പിരിവിന്റെ സ്വഭാവമുണ്ടെന്നും ഹൈക്കോടതി വിധിയില്‍ പരാമര്‍ശമുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top