റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തില്ല. റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യ അതിഥിയായി എത്തണണെന്നുള്ള കേന്ദ്ര സര്‍ക്കാറിന്റെ ക്ഷണം ട്രംപ് നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല. വൈറ്റ് ഹൗസാണ് പ്രസിഡന്റിന്റെ യാത്രകളെക്കുറിച്ച് വിവരം കൈമാറുന്നതെന്ന് ഡല്‍ഹിയിലെ അമേരിക്കന്‍ എംബസി അറിയിച്ചു. 2015 ല്‍ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു.
റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായി ട്രംപ് എത്തിയേക്കില്ല
By
October 28, 2018 10:37 am