പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സറെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വിശ്വജിത് റാണെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. മുഖ്യമന്ത്രി വീട്ടില്‍ വിശ്രമത്തിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പരീക്കറിന്റെ രോഗം ഒളിച്ചുവയ്ക്കേണ്ട ആവശ്യമില്ലെന്നും എയിംസിലെ ചികിത്സയ്ക്കുശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. പരീക്കറിന്റെ അഭാവം ഭരണതടസം സൃഷ്ടിച്ചിട്ടില്ലെന്നും നിരവധി പദ്ധതികള്‍ സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടെന്നും വിശ്വജിത് റാണെ അവകാശപ്പെട്ടു.