Kerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ യാത്രക്കാരനായി അമിത് ഷാ

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കണ്ണൂരിലെത്തും. ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമയാന വകുപ്പിന്റെ അനുമതിയോടെ പ്രത്യേക സ്വകാര്യ വിമാനത്തിലാണ് ഷാ എത്തുക. പതിനൊന്ന് മണിയോടെ പറന്നിറങ്ങുന്ന അമിത് ഷായെ സംസ്ഥാന നേതാക്കള്‍ സ്വീകരിക്കും.

ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ വിമാനത്താവളത്തില്‍ പറന്നിറങ്ങുന്ന ആദ്യ പ്രധാന വ്യക്തിത്വമാകും ഷാ. വിമാനത്താവളത്തിന്റെ മിനി ഉ്ദഘാടനച്ചടങ്ങിന്റെ പ്രതീതി തോന്നിപ്പിക്കുന്ന രീതിയിലാണ് പ്രവര്‍ത്തകര്‍ ഷായുടെ സന്ദര്‍ശനത്തെ ആഘോഷിക്കുന്നത്. കനത്ത സുരക്ഷയാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്.

പാര്‍ടി ജില്ലാ ഓഫീസിന്റെ ഉദ്ഘാടനത്തിനായാണ് ഷാ കണ്ണൂരിലെത്തുന്നത്. ഉച്ചയോടെ ശിവഗിരിയില്‍ ഗുരുദേവ മഹാസമാധി ആഘോഷത്തിലും അമിത് ഷാ പങ്കെടുക്കും.  രാത്രി തലസ്ഥാനത്ത് സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

ശബരിമല വിഷയം കത്തി നില്‍ക്കുന്ന സമയമായതിനാല്‍ ബിജെപി ദേശീയ അധ്യക്ഷന്റെ സന്ദര്‍ശനത്തെ ഗൗരവമായാണ് കാണുന്നത്. ശബരിമല വിഷയത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചു എന്നതാണ് പാര്‍ടി വിലയിരുത്തല്‍. ഇത് മുതലെടുത്ത് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും സന്ദര്‍ശനം വേദിയാകും.

കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്റെ പിണറായിയിലുള്ള വീടും അമിത് ഷാ സന്ദര്‍ശിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top