Breaking News

മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് മറുപടി പറയണം,അഴിമതി നടത്താൻ ഇരുമുന്നണികളും മത്സരിക്കുകയാണെന്നും അമിത്ഷാ

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിനെതിരെയും യു.ഡി..എഫിനെതിരെയും ആഞ്ഞടിച്ച് കേന്ദ്ര  ആഭ്യന്തരമന്ത്രി അമിത് ഷാ.അഴിമതി നടത്താൻ കേരളത്തിൽ എൽ ഡി എഫും യു ഡി എഫും മത്സരിക്കുക ആണെന്ന് അമിത് ഷാ ആരോപിച്ചു.യു ഡി എഫ് അധികാരത്തിൽ വന്നാൽ സോളാർ തട്ടിപ്പും എൽ ഡി എഫ് അധികാരത്തിൽ വന്നാൽ ഡോളർ തട്ടിപ്പും എന്നതാണ് സ്ഥിതി.  കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെയും അഴിമതിയുടെയും വിളനിലമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അമിത് ഷാ.

അമിത് ഷായുടെ വാക്കുകള്‍ –

ഒരു കാലത്ത് വികസനത്തിന്‍്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നിന്ന കേരളം എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച്‌ നശിപ്പിച്ചു. രാഷ്ട്രീയ അക്രമങ്ങളുടെ വേദിയായി അവര്‍ കേരളത്തെ മാറ്റി. എല്‍ഡിഎഫും യുഡിഎഫും അഴിമതിയുടെ കാര്യത്തില്‍ ആരോഗ്യകരമായ ബന്ധമാണ് പുലര്‍ത്തുന്നത്. യുഡിഎഫ് വന്നാല്‍ സോളാര്‍ തട്ടിപ്പും, എല്‍ഡിഎഫ് വന്നാല്‍ ഡോളര്‍ കടത്തും നടക്കുന്ന അവസ്ഥയാണ്.

 

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ആരുടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയായിരുന്നില്ലേ, ആ പ്രതിക്ക് മാസം മൂന്ന് ലക്ഷം രൂപ ശമ്ബളം കൊടുത്തില്ലേ, സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീക്ക് നിങ്ങളുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി സര്‍ക്കാരില്‍ ഉന്നതപദവി നല്‍കിയില്ലേ ?, നിങ്ങളും പ്രിന്‍സിപ്പള്‍ സെക്രട്ടറിയും സര്‍ക്കാര്‍ ചെലവില്‍ ഈ പ്രതിയായ സ്ത്രീയെ വിദേശത്ത് കൊണ്ടു പോയില്ലേ, ഈ സ്ത്രീ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിത്യസന്ദര്‍ശകയല്ലേ, വിമാനത്താവളത്തിലെ കള്ളക്കടത്ത് പിടികൂടിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കസ്റ്റംസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയില്ലേ, ഈ വിഷയത്തില്‍ ഇഡിയും കസ്റ്റംസും നടത്തിയ അന്വേഷണത്തില്‍ ഇതൊക്കെ പുറത്തു വന്നില്ലേ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുണ്ടായ സംശയാസ്പദമായ ഒരു മരണത്തെക്കുറിച്ച്‌ നിങ്ങള്‍ മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണ്?

 

കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയലക്ഷ്യം വച്ച്‌ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയണം. ഈ രണ്ട് മുന്നണികളുടേയും ആശങ്ക ഈ നാടിനെക്കുറിച്ചല്ല അവരുടെ വോട്ടുബാങ്കിനെ കുറിച്ചാണ്. ഇവിടെ സിപിഎമ്മും കോണ്‍ഗ്രസും വര്‍ഗ്ഗീയ പാര്‍ട്ടികളായ എസ്ഡിപിയുമായും മറ്റും സഖ്യത്തിലാണ്. കോണ്‍ഗ്രസ് മുസ്ലീം ലീഗുമായി സഖ്യത്തിലാണ്. ഇവിടെ കോണ്‍ഗ്രസ് സിപിഎമ്മിനെതിരാണ്. എന്നാല്‍ ബംഗാളില്‍ ചെന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. ബംഗാളില്‍ ഷെരീഫിന്‍്റെ പാര്‍ട്ടിയുമായി കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. മഹാരാഷ്ട്രയില്‍ ചെന്നാല്‍ ഇവര്‍ ശിവസേനക്കാരുമായി സഖ്യത്തിലാണ്. എന്താണ് നിങ്ങളുടെ നയം. എന്താണ് നിങ്ങളുടെ രാഷ്ട്രീയദിശ.

 

അയ്യപ്പ ഭക്തര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായപ്പോള്‍ ഇവിടെ കോണ്‍ഗ്രസ് മൗനത്തിലായിരുന്നു. ബിജെപിയുടെ ഉറച്ച അഭിപ്രായം ശബരിമല ക്ഷേത്രം അയ്യപ്പഭക്തരുടെ നിയന്ത്രണത്തിലായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നാണ്. അല്ലാതെ സര്‍ക്കാരിന്‍്റെ നിയന്ത്രണത്തില്‍ അല്ല.

 

ഇ.ശ്രീധരന്‍ ദില്ലി മെട്രോ രൂപകല്‍പ്പന ചെയ്ത് സമയബന്ധിതമായി നിര്‍മ്മിച്ച്‌ ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചതിനാലാണ് അദ്ദേഹത്തെ മെട്രോ മാന്‍ എന്ന് വിളിക്കുന്നത്. എന്നാല്‍ ലോകത്തിന് മുന്നില്‍ വയ്ക്കാന്‍ സാധിക്കുന്ന അത്ഭുതമാണ് ശ്രീധരന്‍്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കപ്പെട്ട കൊങ്കണ്‍ റെയില്‍വേ. ഈ റെയില്‍വേ ലൈന്‍ വഴിയാണ് ദക്ഷിണകേരളത്തിലേക്ക് കേരളത്തിന്‍്റെ ഇതരഭാഗങ്ങളില്‍നിന്നും എളുപ്പമെത്താന്‍ സാധിക്കുന്നത്.

 

എനിക്ക് 56 വയസായി രാഷ്ട്രീയം മതിയാക്കേണ്ട സമയമായെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാല്‍ ഈ പ്രായത്തിലും ശ്രീധരന്‍്റെ ഉത്സാഹവും നാടിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ആവേശവും കാണുമ്ബോള്‍ അത്ഭുതം തോന്നുന്നു. ഈ നാട്ടില്‍ പശ്ചാത്തല സൗകര്യവികസനവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ നടപ്പാക്കിയ ഈ ശ്രീധരന്‍ ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നത് വലിയ അംഗീകാരമാണ്.

 

നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമായിരിക്കാന്‍ ഈ സര്‍ക്കാര്‍ അക്ഷീണം പ്രയത്നിക്കുന്നു. സാമ്ബത്തികരംഗത്ത് സുതാര്യത കൊണ്ടു വരാന്‍ ഈ സര്‍ക്കാരിനായി. രാജ്യത്തെ 13 കോടി നിര്‍ധന വീട്ടമ്മമാരുടെ വീട്ടില്‍ ഈ സര്‍ക്കാര്‍ എല്‍പിജി കണക്ഷന്‍ നല്‍കി. ഭവനരഹിതരായ രണ്ടരക്കോടി ആളുകള്‍ക്ക് വീട് നല്‍കാനും അവിടെയെല്ലാം വൈദ്യുതി എത്തിക്കാനും ഈ സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

 

ആത്മനിര്‍ഭര്‍ ഭാരത് എന്ന നയം പ്രഖ്യാപിച്ച്‌ അഞ്ച് ട്രില്യണ്‍ സമ്ബദ് ഘടനയായി ഇന്ത്യയെ മാറ്റുകയാണ് ബിജെപിയുടേയും മോദിയുടേയും ലക്ഷ്യം. ലോകത്തെ അഞ്ചാമത്തെ വലിയ സാമ്ബത്തിക ശക്തിയായി നരേന്ദ്രമോദി ഇന്ത്യയെ മാറ്റി. ഇന്നിപ്പോള്‍ ലോകത്തെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷന്‍ പദ്ധതി ഇന്ത്യയില്‍ വിജയകരമായി പുരോഗമിക്കുകയാണ്. എന്നാല്‍ കൊവിഡിന്‍്റെ കാര്യത്തില്‍ കേരളത്തിലേക്ക് വന്നാല്‍ സ്ഥിതി ഗുരുതരമാണ്. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ നാല്‍പ്പത് ശതമാനവും ഇന്ന് കേരളത്തിലാണ്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ കേരള സര്‍ക്കാരിനായില്ല.

 

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ രക്ഷിക്കാനോ അതില്‍ മരിച്ച അഞ്ഞൂറ് പേരെ രക്ഷിക്കാനോ അല്ല സ്വന്തം ആള്‍ക്കാരുടെ സ്വര്‍ണത്തട്ടിപ്പും ഡോളര്‍ തട്ടിപ്പുകാരേയും സംരക്ഷിക്കാനുള്ള തിടുക്കത്തിലായിരുന്നു അവര്‍. കേരളത്തില്‍ നടന്ന പല അഴിമതികളുടേയും തെളിവുകള്‍ എന്‍്റെ കൈയിലുണ്ട് അതെല്ലാം ഉന്നയിച്ച്‌ മുഖ്യമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top