തിരുവനന്തപുരം: സംസ്ഥാന സ്ക്കൂള് കായിക മേളയുടെ രണ്ടാം ദിനത്തിലെ ആദ്യ അഞ്ച് ഇനങ്ങളില്‍ ഫലം വന്നപ്പോള്‍ എറണാകുളം ഒന്നാമതും പാലക്കാട് രണ്ടാമതും തുടരുകയാണ്. കോഴിക്കോട് ആണ് മൂന്നാം സ്ഥാനത്ത്.
മേളയിലെ ആദ്യ ഇരട്ട സ്വര്‍ണത്തിന് എറണാകുളം മാര്‍ ബേസിലിന്റെ ആദര്‍ശ് ഗോപി അര്‍ഹനായി. തിരുവനന്തപുരത്തിന്റെ സല്മാന് ഫറൂഖും ഇരട്ട സ്വര്‍ണം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് സല്മാന് ഒടുവില്‍ സ്വര്‍ണം നേടിയത്. നേരത്തെ 3000 മീറ്ററിലും സല്മാന് സ്വര്‍ണം നേടിയിരുന്നു.
മേളയുടെ വേഗമേറിയ താരങ്ങളെ ഇന്നറിയാം. 100 മീറ്റര്‍ അടക്കം 38 ഇനങ്ങളിലാണ് രണ്ടാം ദിനം ഫൈനല്‍. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സും 4 X 100 മീറ്റര്‍ റിലേയിലും താരങ്ങള്‍ ഇന്ന് ഫൈനല്‍ പോരാട്ടത്തിനിറങ്ങും.