Kerala

പ്ലാന്‍ വാക്കിടോക്കിയുമായി രാഹുല്‍ ഈശ്വര്‍

ശബരിമല വിഷയത്തില്‍ വീണ്ടും അക്രമം ആളിക്കത്തിക്കാനൊരുങ്ങി രാഹുല്‍ ഈശ്വര്‍. സന്നിധാനത്ത് സത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ മൂത്രമൊഴിച്ചൊ രക്തം വീഴ്ത്തിയോ ക്ഷേത്ര പരിസരം അശുദ്ധി വരുത്തി നടയടപ്പിക്കാനായിരുന്നു തങ്ങളുടെ തീരുമാനമെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ആ പ്ലാനുകളെല്ലാം പാളിപ്പോയ സാഹചര്യത്തില്‍ മണ്ഡലകാലത്ത് നട തുറക്കുന്ന സമയം പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ക്കായി പുതിയ വാക്കി ടോക്കി പ്ലാനുമായാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോഴെത്തിയിരിക്കുന്നത്.

പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ക്കായി ശബരിമലയില്‍ തമ്പടിക്കുന്നവര്‍ക്കായി ആശയവിനിമയം എളുപ്പമാക്കുന്നതിനായി വാക്കി ടോക്കികള്‍ വിതരണം ചെയ്യാനാണ് രാഹുലിന്റെ പ്ലാന്‍. വാക്കിടോക്കികളും കൈയ്യിലേന്തി നില്‍ക്കുന്ന ചിത്രം രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷവും പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമാകുമെന്നാണ് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top