ഭാരതത്തിന്റെ രണ്ടാമത്തെ മഹാത്മാ ഗാന്ധി’ എന്ന് നരേന്ദ്രമോദിയെ വിശേഷിപ്പിച്ച് രാഹുൽ ഈശ്വറിന്റെ ട്വിറ്റർ കുറിപ്പ്. ദീര്‍ഘകാലം ജീവിക്കാനും ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും ദൈവവും ഭാരത മാതാവും നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ 72-ാം പിറന്നാളിന് ആശംസ അറിയിച്ചുകൊണ്ടുള്ള കുറിപ്പിലാണ് വിശേഷണം.
‘ഇന്ത്യയുടെ രണ്ടാമത് മഹാത്മാവായ അങ്ങേക്ക് ദീര്‍ഘകാലം ജീവിക്കാനും ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും ദൈവവും ഭാരത മാതാവും നിങ്ങളെ അനുഗ്രഹിക്കട്ടെ’. മഹാത്മാ ഗാന്ധിയുടേയും മോദിയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു.