മീ ടൂവില്‍ 2013ലെ നിയമ പരിഷ്കരണത്തിന് കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ സമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ തടയുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച പുതിയ ചട്ടങ്ങള്‍ നിയമസമിത രൂപീകരിക്കും. മന്ത്രിമാരായ നിര്‍മല സീതാരാമന്, നിതിന്‍ ഗഡ്കരി, മേനക ഗാന്ധി എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു. രാജ്യത്ത് മീ ടൂ വെളിപ്പെടുത്തലുമായി നിരവധി പേര് രംഗത്തെത്തിയതോടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. മീ ടൂ വെളിപ്പെടുത്തലുകളെ തുടര്‍ന്നു എം.ജെ. അക്ബര്‍ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
മീ ടൂ ; നിയമ പരിഷ്കരണത്തിന് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
By
October 24, 2018 4:08 pm