വയനാട്: യുവതിയോട് മോശമായി ഫോണിലൂടെ സംസാരിച്ചതിന് നടന് വിനായകനെതിരെ കേസ്. ദളിത് ആക്റ്റിവിസ്റ്റ് കൂടിയായ മൃദുലാ ദേവി ശശിധരന് നല്കിയ പരാതിയില്‍ കല്‍പ്പറ്റ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചുപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൃദുല ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുല എഴുതി.കല്‍പ്പറ്റ പൊലീസ് ഇന്നലെയാണ് വിനായകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.