Kerala

ശബരിമല സ്ത്രീപ്രവേശന വിധി നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേതമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന വിധി നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്.

വിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞവര്‍ക്കെതിരെ നടപടി വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ബിജെപി നേതാക്കളും തന്ത്രിയും പന്തളം കൊട്ടാരവുമാണ് എതിര്‍കക്ഷികള്‍. ചട്ടപ്രകാരം കോടതിയലക്ഷ്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് അറ്റോര്‍ണി ജനറലിന്റെ അനുമതി തേടി.

സുപ്രീം കോടതി വിധിക്കെതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള, ബി.ജെ.പി നേതാവും നടനുമായ കൊല്ലം തുളസി, മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് വനിതാ അഭിഭാഷക നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തുലാമാസ പൂജയ്ക്കായി നടതുറന്നതു മുതല്‍ പത്തിലധികം യുവതികളാണ് ശബരിമലയില്‍ എത്തിയത്. എന്നാല്‍ പ്രതിഷേധം കനത്തതോടെ എല്ലാവരും തിരിച്ചിറങ്ങുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top