ന്യൂഡല്‍ഹി: സിബിഐയില്‍ ഉള്‍പ്പോര് മുറുകുന്നു. സ്പെഷ്യല്‍ ഡയറക്ടര്‍ അസ്താനക്കെതിരായ കേസ് അന്വേഷിക്കുന്ന 13 ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം. അന്വേഷണസംഘത്തലവനായ അജയ് ഭാസിയെ ആന്ഡമാനിലേക്കാണ് സ്ഥലം മാറ്റിയത്. രാകേഷ് അസ്താനക്കെതിരായ കേസ് അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ നിയമിച്ചു.
അതേസമയം, ചുമതലകളില്‍ നിന്ന് തന്നെ നീക്കിയത് ചോദ്യം ചെയ്ത് സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ നിര്‍ണായക കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുമ്പോള്‍ അനുമതി വേണമെന്നും ചട്ടം ലംഘിച്ച് ഉദ്യോഗസ്ഥരെ മാറ്റിയ നടപടിക്കെതിരെ ഹര്‍ജി നല്‍കുമെന്നും വാദിച്ച് പ്രശാന്ത് ഭൂഷണ് രംഗത്തെത്തിയിട്ടുണ്ട്.