Kerala

ശബരിമല കയറാന്‍ പോലീസ് സംരക്ഷണം; സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ശബരിമലയിലെ സന്ദര്‍ശനത്തിന് മതിയായ പൊലീസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് നാലു വനിതകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദികരണം തേടി. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

അഭിഭാഷകരായ എ. കെ മായ, എസ് രേഖ എന്നിവരും ജലജ മോള്‍, ജയമോള്‍ എന്നീ നാല് വനിതകളാണ് കോടതിയെ സമീപിച്ചത്. കോടതിവിധ ഉണ്ടായിട്ടും 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളായ അയ്യപ്പ വിശ്വാസികളെ മല കയറുന്നതില്‍ നിന്ന് രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരടക്കം തടയുന്ന സാഹചര്യത്തില്‍ സംരക്ഷണം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കോണ്‍ഗ്രസ്, ബിജെപി സംസ്ഥാന അധ്യക്ഷന്മാരും ദേവസ്വം ബോര്‍ഡും സര്‍ക്കാറുമാണ് കേസിലെ എതിര്‍ കക്ഷികള്‍. സ്ത്രീ വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്നാണ് ഹര്‍ജിക്കാരുടെ പരാതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top