Kerala

പ്രളയത്തിലകപ്പെട്ട സഹപാഠികള്‍ക്ക് കൈത്താങ്ങാകാന്‍ ചിത്രപ്രദര്‍ശനമൊരുക്കി കേരളവര്‍മ കോളജ്

തൃശ്ശൂര്‍: പ്രളയത്തിലകപ്പെട്ട സഹപാഠികള്‍ക്ക് കൈത്താങ്ങാകാന്‍ ചിത്രപ്രദര്‍ശനവും വില്‍പനയുമൊരുക്കി തൃശൂര്‍ കേരളവര്‍മ കോളജിലെ വിദ്യാര്‍ഥികള്‍. ചിത്രത്തോണി എന്നപേരിലാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

കേരളവര്‍മ്മ കോളേജിലെ നൂറിലധികം വിദ്യാര്‍ഥികള്‍ പ്രളയ ദുരിതം പേറുന്നവരാണ്. വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളും കലാലയത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് ചിത്രപ്രദര്‍ശനം എന്ന ആശയവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്. ചിത്രങ്ങളുടെ വില്‍പ്പനയിലൂടെ 15 ലക്ഷം രൂപയെങ്കിലും സമാഹരിക്കാനാണ് ശ്രമം.

ഗുരുവായൂര്‍ ചുമര്‍ചിത്ര കേന്ദ്രത്തിലെ ചിത്രകാരന്‍മാരും കേരളവര്‍മ കോളജിലെ വിദ്യാര്‍ത്ഥികളും വരച്ച നൂറോളം ചിത്രങ്ങളാണ് വില്‍പ്പനയ്ക്കുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top