Kerala

ജീവാപായം വരെ ഉണ്ടാകാം; ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍

കൊച്ചി: മണ്ഡലകാലത്ത് അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്കും പൊലീസിനും ജീവാപായം ഉണ്ടാകാം. ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍.

യുവതീപ്രവേശം തടയാന്‍ സന്നിധാനത്ത് രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും വിശ്വാസ സംരക്ഷകരെന്ന പേരില്‍ കുറച്ചാളുകളും നിലയുറപ്പിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.

എരുമേലി, നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോള്‍ 50 വയസിനു മുകളിലുള്ള സ്ത്രീകളേയും തടയുന്ന സ്ഥിതി ഉണ്ടായി.

മണ്ഡലകാലത്ത് നടതുറക്കുമ്പോഴും പ്രക്ഷോഭകരുടെ സാന്നിധ്യമുണ്ടാകാം. ശബരിമലയില്‍ നടന്ന അക്രമങ്ങളില്‍ ഇതുവരെ പതിനാറ് ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

അതേസമയം, ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജികളും പുനഃപരിശോധനാ ഹര്‍ജികളും നവംബര്‍ 13ന് സുപ്രീംകോടതി പരിഗണിക്കും. തുറന്ന കോടതിയില്‍ നവംബര്‍ 13ന് ഉച്ചയ്ക്ക് മൂന്നിനാണ് വാദം കേള്‍ക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top