Kerala

ക​ന​ത്ത മ​ഴ​; കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ വെ​ള്ളം ക​യ​റി; വ്യാ​പ​ക ന​ഷ്ടം

കൊട്ടാരക്കര: ഇ​ന്ന​ലെ വൈ​കുന്നേരം പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് പുലമണ്‍ തോട് നിറഞ്ഞു കവിഞ്ഞു. ഇതേ തുടര്‍ന്ന് പുലമണ്‍ തോട് ജംഗ്ഷനില്‍ വെള്ളം കയറി.

കൊട്ടാരക്കരയിലെ ഏറ്റവും പ്രധാനപ്പെട്ട തോടുകളിലൊന്നാണ് പുലമണ്‍ തോട്. പുലമണ്‍ തോട് നിറഞ്ഞു കവിഞ്ഞതോടെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. മണ്ണിടിച്ചിലും ഒപ്പം തോട് നിറഞ്ഞു കവിയുകയും ചെയ്തത് കടകളിലും മറ്റും നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.

പ്രൈവറ്റ് സ്റ്റാന്‍ഡിലും വെള്ളം കയറിയ അവസ്ഥ ഉണ്ടായതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര, പാ​ണ്ടി വ​യ​ല്‍, ഈ​യം കു​ന്ന്, അ​യ​ണി​മൂ​ട്, ത്രി​ക്ക​ണ്ണ മം​ഗ​ല്‍, എം​സി റോ​ഡി​ല്‍ ര​വി ന​ഗ​ര്‍, ഫെ​യ്ത് ഹോം ​ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top