Kerala

സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നാളെ ദേവസ്വംബോര്‍ഡ് യോഗം ചേരും

പത്തനംതിട്ട: സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് തയാറാക്കാനായി നാളെ ദേവസ്വംബോര്‍ഡ് യോഗം ചേരുമെന്നു പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു. ഭക്തരാണോ സംഘപരിവാറാണോ പ്രശ്‌നമുണ്ടാക്കിയതെന്ന് യോഗശേഷം പറയും. മുഖ്യമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിക്കുമെന്നും പത്മകുമാര്‍ അറിയിച്ചു.

മുഖ്യമന്ത്രിയുമായി ദേവസ്വംബോര്‍ഡ് അധികൃതര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ശബരിമലയിലെ യുവതീ പ്രവേശവുമായി സുപ്രീംകോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കുന്നത് സംബന്ധിച്ചുള്ള തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും.

നിലവിലെ സാഹചര്യം വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്നത് നിയമപരമായി തിരിച്ചടിയാകുമെന്ന സംശയം നിലനില്‍ക്കെ ഇതില്‍ മുഖ്യമന്ത്രിയുടെ നിലപാട് തേടിയ ശേഷമാകും തുടര്‍നടപടി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ച ചെയ്ത് തയാറാക്കിയ റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്‌തേക്കാം.

തുലാമാസ പൂജകള്‍ക്കായി തുറന്ന ശബരിമല ക്ഷേത്രനട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. അഞ്ച് ദിവസത്തെ പൂജയ്ക്കായി ഒക്ടോബര്‍ 18നാണ് നടതുറന്നത്. നട അടയ്ക്കുന്ന ദിവസമായതിനാല്‍ തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല.

ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top