Kerala

ശബരിമല വിഷയത്തില്‍ ജനങ്ങളെ പാര്‍ട്ടി നിലപാടറിയിക്കാനായില്ല; കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ നേതൃത്വത്തിന് വിമര്‍ശനം

ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് വിമര്‍ശനം. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയിലാണ് ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് പാളിച്ച സംഭവിച്ചുവെന്ന് വിമര്‍ശനമുണ്ടായത്. ശബരിമലയെ ബിജെപി ഹൈജാക്ക് ചെയ്തു. ഇതിനെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിക്കാനോ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കാനോ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് യോഗം വിലയിരുത്തി.

പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ ശക്തമായ പ്രചാരണത്തിനിറങ്ങും. പദയാത്രകളും വിശദീകരണ യോഗങ്ങളും നടത്തും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിശ്വാസ വിരുദ്ധ നിലപാട് തുറന്ന് കാട്ടാനും സമിതിയില്‍ ധാരണയായി.

അതേസമയം, തുലാമാസ പൂജക്കായി തുറന്ന ശബരിമല നട വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ ഇന്ന് അടക്കും. നാല് ദിവസത്തിനിടെ പത്ത് യുവതികള്‍ ദര്‍ശനത്തിനെത്തിയെങ്കിലും പ്രതിഷേധം കാരണം സുപ്രീം കോടതി വിധി ഇതുവരെ നടപ്പായില്ല. അവസാന ദിനവും യുവതികളെത്തിയേക്കാമെന്ന വിലയിരുത്തലില്‍ പൊലീസ് കനത്ത കാവല്‍ തുടരുമ്പോള്‍ എന്ത് വില കൊടുത്തും തടയണമെന്ന വാശിയില്‍ സന്നിധാനത്തടക്കം തമ്പടിച്ചിരിക്കുകയാണ് പ്രതിഷേധക്കാര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top